ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ട്…
എന്താണ് ഈ “കേശവൻ മാമൻ” പ്രയോഗം എന്ന്.
ഒരു പ്രയോഗം എന്ന നിലയിൽ അതിനോട് യോജിക്കുമ്പോൾ തന്നെ അതിന്റെ, ആ വാക്കിന്റെ ഉത്ഭവം അത്രയ്ക്കങ്ങ് യോജിക്കാനാവുന്നതായി തോന്നുന്നില്ല.
കാലപഴക്കം ചെന്ന ചിന്തകളെ, കാലത്തിനനുസരിച്ച് പരിഷ്കരിക്കപ്പെടാത്ത രീതികളും നിലപാടുകളും സ്വീകരിച്ച് സോഷ്യൽ മീഡിയയിൽ ഇടപെടുന്നവരെ കുറിക്കാനാണല്ലോ പൊതുവിൽ ഈ “കേശവൻ മാമൻ” പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത് ?
ഇന്നത്തെ തലമുറയിൽ തന്നെ ജനിച്ച് ജീവിക്കുകയും എന്നാൽ തലച്ചോറ് പഴയ നൂറ്റാണ്ടിന് കടം വെച്ചിരിക്കുകയും ചെയ്യുന്നവരെ തുറന്നു കാണിക്കണം എന്നുള്ള കാര്യത്തിൽ സംശയമില്ല.
എന്നാൽ അതിനുപയോഗിക്കുന്ന “കേശവൻ മാമൻ” പ്രയോഗം പദോത്ഭാവാർത്തത്തിൽ കുറച്ചു ക്രൂരമല്ലേ എന്നുള്ളതാണ് സംശയം…
ഒന്നാലോചിച്ചു നോക്കൂ,
ജീവിത സായാഹ്നത്തിൽ സ്മാർട്ട് ഫോണുകളുടെയെയും സോഷ്യൽ മീഡിയയുടെയും കാലത്തേക്ക് കയറി വരുന്ന വ്യക്തികളെ കുറിച്ച്…
കമ്പ്യൂട്ടറുകളെ കുറിച്ചോ ഇന്റർനെറ്റിനെ കുറിച്ചോ സ്മാർട്ഫോൺ സാങ്കേതിക വിദ്യകളെ കുറിച്ചോ ഒന്നും യാതൊരു ധാരണയുമില്ലാതെ ജീവിച്ച അമ്പതോ അറുപതോ വർഷങ്ങൾക്ക് ശേഷം ഒരു സുപ്രഭാതത്തിൽ സ്മാർട്ഫോണും ഇന്റർനെറ്റുമായി സോഷ്യൽ മീഡിയയിൽ എത്തുന്ന ജീവിതങ്ങളെ കുറിച്ച്…
പലപ്പോഴും അവർക്കിനി ജീവിതത്തിൽ പ്രത്യേകിച്ച് ഒന്നും നേടാനോ വെട്ടിപ്പിടിക്കാനോ ഒന്നും ഉണ്ടാവില്ല, ഇത്രയും കാലം ശീലിച്ചതും പാലിച്ചതും തന്നെയാവില്ലെ അവർ സോഷ്യൽ മീഡിയയിലും തുടരുന്നുണ്ടാവുക…
ഇത്രയും കാലം കണ്ട ലോകത്തിന് വെളിയിൽ എത്തുമ്പോൾ കൊച്ചു കുഞ്ഞുങ്ങൾക്കുണ്ടാകുന്ന ആവേശം തന്നെയായിരിക്കില്ലേ അവർക്കും ഉണ്ടാവുക…
കൊച്ചുകുഞ്ഞുങ്ങളുടെ ഉത്സാഹത്തിൽ എന്നാൽ അവർക്കൊപ്പം മുൻപോട്ട് സമയമില്ലാത്തവർ കാണിക്കുന്ന ഈ ആവേശത്തെ അൽപ്പം സഹാനുഭൂതിയോടെ കാണുന്നതല്ലേ നന്നാവുക…
പാരമ്പര്യ പൈതൃക സാമൂഹ്യബോധം സൃഷ്ടിച്ചെടുത്ത മാതാ പിതാ ഗുരു വാർപ്പ് മാതൃകകളിലും അവ മുന്നോട്ട് വെയ്ക്കുന്ന അറിവ് – ആദരവ് – ബഹുമാന സൃഷ്ടികളിലൊന്നും അശ്ശേഷം താല്പര്യമില്ലെങ്കിലും കൂടുതൽ നല്ല മനുഷ്യനാവാൻ സഹവർത്തിത്തം