സ്റ്റുഡന്റ് പോലീസ് കേഡറ്റിനകത്ത് ഹിജാബ് അനുവദിക്കാനാവില്ല എന്ന് പറഞ്ഞുള്ള സർക്കാർ ഉത്തരവിനെ തുടർന്ന് വിവിധ കോണുകളിൽ “സർക്കാർ ഉത്തരവ് ശരിയായില്ല”, “മുസ്‌ലീങ്ങളോടുള്ള വിവേചനമാണ്” എന്നൊക്കെ പറഞ്ഞു ചിലയാളുകൾ മുന്നോട്ടു വരുന്നത് കാണുന്നുണ്ട്. തികച്ചും തെറ്റിദ്ധാരണാജനകമായ അഭിപ്രായപ്രകടനങ്ങളുമായി, ആളുകളെ വർഗ്ഗീയവത്കരിക്കുക എന്ന ഉദ്ദേശത്തോടെ വരുന്ന ചില സാമൂഹ്യ ദ്രോഹികളെയും കാണാൻ കഴിയുന്നുണ്ട്. ചിലരുടെ ഒക്കെ പ്രസ്താവനകൾ കണ്ടാൽ തോന്നുക ഒരു സുപ്രഭാതത്തിൽ സർക്കാർ “SPCക്ക് ഇനി മുതൽ ഹിജാബ് പാടില്ല” എന്ന് ഒരു ഉത്തരവിറക്കി എന്നാണ്. എന്നാൽ യഥാർത്ഥ്യം അതാണോ ? അല്ല. SPC അഥവാ സ്റ്റുഡന്റ് പോലീസ് കേഡറ്റിന് നിലവിൽ ഒരു യൂണിഫോം ഉണ്ട്. ആ യൂണിഫോമിൽ ഹിജാബും ഫുൾ സ്ലീവ് ഡ്രെസ്സും ധരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു വിദ്യാർത്ഥിനി കോടതിയെ സമീപിക്കുന്നു. …
Category: Free Thoughts
വായ്ക്കകത്ത് ചെറിയൊരു ശസ്ത്രക്രീയ കഴിഞ്ഞ് മിണ്ടാനും പറയാനും ആവാതെ തിന്നാനും കുടിക്കാനും കഴിയാതെ മുകളിലോട്ടു നോക്കി കിടക്കുകയാണ്. ഒരു രണ്ട് മൂന്ന് വർഷം മുന്നേ ആദ്യമായി ഡോക്ടറെ കണ്ടപ്പോൾ തന്നെ മൂപ്പര് പറഞ്ഞതായിരുന്നു താഴെ നിരയിൽ രണ്ട് അറ്റത്തും ഉള്ള അണപ്പല്ലുകൾ( ഡോക്ടർമാരുടെ ഭാഷയിൽ no. 8) ശസ്ത്രക്രീയ വഴി എത്രയും പെട്ടന്ന് നീക്കം ചെയ്യണം എന്ന്. വളരാനാവാതെ കുടുങ്ങിക്കിടക്കുന്ന പല്ലുകൾ സാധാരണ പല്ലെടുക്കും പോലെ പറിച്ചെടുക്കാൻ (elevate) ചെയ്യാനാവില്ല, അതോണ്ടാണത്രെ ശസ്ത്രക്രീയ വേണമെന്ന് പറയുന്നത്. സംഗതി സിമ്പിൾ ആണ്, പുറമെ കാണുന്ന മാംസ ഭാഗം കീറി പല്ല് ഉളിയും ചുറ്റികയും പോലുള്ള ടൂൾസ് ഉപയോഗിച്ചു പൊട്ടിച്ചെടുക്കുക, അതെ പാറമടയിൽ ചെയ്യുന്ന പോലെ ഒരു പണി വായ്ക്കുള്ളിൽ. പറയുമ്പോൾ സിമ്പിൾ ആണെങ്കിലും ഇതിനു …
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ ചർച്ചകൾ നടക്കുന്ന ഒരു ചോദ്യമാണിത്. എൻറെ അഭിപ്രായത്തിൽ ഈ ചോദ്യം തന്നെ അങ്ങേയറ്റം ആണഹങ്കാരം ആണ്. ഒരു ജനാധിപത്യ രാജ്യത്ത് ഒരു പൊതു ഇടത്തിൽ ഒരു പറ്റം ആളുകൾക്ക് പ്രവേശനം നൽകണോ എന്ന് ചർച്ച ചെയ്യേണ്ടി വരുന്നത് ലജ്ജാകരമായാണ് എനിക്ക് തോന്നുന്നത്. നമ്മുടെ രാജ്യത്ത് ശബരിമലയിൽ എന്നല്ല ഏതൊരു പൊതുസ്ഥലത്തും പ്രവേശിക്കാനുള്ള മാനദണ്ഠം ലിംഗം ആകുന്നത് തന്നെ തീരെ ആശാസ്യമല്ല. ഇന്ത്യൻ ഭരണഘടനയും നിയമവ്യവസ്ഥയും പുരുഷനും സ്ത്രീക്കും വിഭാവനം ചെയ്യുന്നത് ഒരേ അവകാശങ്ങളാണ്. അന്ധവിശ്വാസങ്ങളുടെ വിഴുപ്പുകൾ പുറത്ത് കെട്ടി അതിലൊരു വിഭാഗത്തിൻറെ മാത്രം മൗലീകാവകാശങ്ങളുടെ മേൽ കത്തിവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. അത് അനുവദിക്കപ്പെട്ടു കൂട. ഇത്രയും കാലം വിശ്വസിച്ച് ആചരിച്ചു വന്നത് മാറ്റുന്നത് …