വീടിനു മുന്നിൽ ഓട്ടോ വന്നു നിന്നതും അവൾ ഇറങ്ങി ഓടി… മുറിയിലെത്തി കട്ടിലിൽ ഫ്രീലി സസ്‌പെൻഡഡ് ബോഡി പോലെ ഒറ്റ വീഴ്ചയായിരുന്നു. അടുക്കളയുടെ അടുപ്പക്കാരിയായ അമ്മ അത്താഴത്തിനു തയ്യാറാക്കി കൊണ്ടിരുന്ന കറിയുടെ പണി പകുതി വഴിക്കിട്ടു മകളുടെ പിന്നാലെ പാഞ്ഞു, എന്തുപറ്റി എന്ന് ആരാഞ്ഞു. ചുട്ടുപൊള്ളുന്ന സിമെന്റ് തറയിൽ വീണ മണ്ണിരയെ പോലെ, ശരീരം അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു കൊണ്ട് അവൾ തന്റെ അസ്വസ്ഥത പ്രകടിപ്പിച്ചു. മുഴുത്ത തക്കാളിയിൽ നിന്ന് ചീഞ്ഞ വെണ്ടയ്ക്കയായി പരിണമിച്ചിരിക്കുന്ന മകളുടെ ശരീരത്തേക്കു നോക്കി ‘അമ്മ നെടുവീർപ്പിട്ടു. രുചി നശിച്ച നാക്കു അവൾക്കൊരു ശാപമായി തോന്നി. ചോറും കറിയും ഉപ്പേരിയുമെല്ലാം അവൾ ഒരേ രുചിയിൽ കഴിച്ചു തൃപ്തിപ്പെട്ടു. ഒഹ്ഹ് കഴിച്ചു തീർന്നില്ല അതിനുമുൻപേ പോയി. കഴിച്ചതെല്ലാം ഛർദിയായും മലമായും രണ്ടു …