ശബ്ദതാരാവലിയിൽ "പൊട്ടൻ" എന്ന വാക്കിന് അർത്ഥം പറയുന്നത് ഭോഷൻ, ചെകിടൻ എന്നൊക്കെയാണ്. ചെകിടൻ എന്നാൽ നമ്മൾ ബധിരൻ അല്ലെങ്കിൽ ചെവി കേൾക്കാൻ കഴിയാത്ത അവസ്ഥയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന മറ്റൊരു വാക്കാണ്. ഭോഷൻ എന്നാൽ അർത്ഥം ബുദ്ധിയില്ലാത്തവൻ എന്നാണ്. ശാരീരികമായി അല്ലെങ്കിൽ ബൗദ്ധീകമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അതിനാൽ തന്നെ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗം മനുഷ്യരെ സൂചിപ്പിക്കാൻ ആണ് ഈ വാക്കുകൾ ഉണ്ടായിട്ടുള്ളതെന്ന് നോക്കിയാൽ കാണാൻ കഴിയും. …