കോവിഡ് പോസിറ്റീവായി ക്വാറന്റൈനിൽ വീട്ടിലിരിക്കെ ഓഫീസിലെ HR മാനേജരുടെ കാൾ ഉണ്ടെന്നു പറഞ്ഞു ആവേശത്തോടെ സംസാരിക്കാൻ അടുത്ത റൂമിലേക്ക് പോയയാൾ കലിപ്പ് മോഡിൽ തിരികെ വരുന്നതു കണ്ടാണ് കാര്യം ചോദിച്ചത്. കുശലാന്വേഷണത്തിനിടയിൽ HR മാനേജരായ സ്ത്രീയുടെ “ഭർത്താവ് അടുക്കളയിൽ സഹായിക്കാറുണ്ടോ ?” എന്നൊരു ചോദ്യമാണ് കക്ഷിയെ കലിപ്പാക്കിയത്… ഉന്നത വിദ്യാഭ്യാസം നേടി; അറിയപ്പെടുന്ന ഒരു മൾട്ടിനാഷണൽ കമ്പനിയിൽ മെച്ചപ്പെട്ട വരുമാനമുള്ള ജോലി ചെയ്യുന്ന ഒരു സ്ത്രീ, ഏതാണ്ട് അതെ സ്റ്റാറ്റസിൽ ജോലി ചെയ്യുന്ന മറ്റൊരു സ്ത്രീയോട് “ഭർത്താവ് അടുക്കളയിൽ സഹായിക്കാറുണ്ടോ ? “ എന്ന് ചോദിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാണ്. സ്ത്രീകൾ തന്നെയാണ് അടുക്കളയിൽ എല്ലാം ചെയ്യേണ്ടത്… പുരുഷന്മാർ “സഹായിക്കുക” മാത്രമേ വേണ്ടതുള്ളൂ…. “വീട്ടുജോലി ചെയ്യേണ്ടത് സ്ത്രീകൾ മാത്രമാണെന്നുള്ള ധാരണയോട് #ഇനിവേണ്ടവിട്ടുവീഴ്ച” എന്ന് പറഞ്ഞുകൊണ്ട് …
Month: January 2022
സ്റ്റുഡന്റ് പോലീസ് കേഡറ്റിനകത്ത് ഹിജാബ് അനുവദിക്കാനാവില്ല എന്ന് പറഞ്ഞുള്ള സർക്കാർ ഉത്തരവിനെ തുടർന്ന് വിവിധ കോണുകളിൽ “സർക്കാർ ഉത്തരവ് ശരിയായില്ല”, “മുസ്‌ലീങ്ങളോടുള്ള വിവേചനമാണ്” എന്നൊക്കെ പറഞ്ഞു ചിലയാളുകൾ മുന്നോട്ടു വരുന്നത് കാണുന്നുണ്ട്. തികച്ചും തെറ്റിദ്ധാരണാജനകമായ അഭിപ്രായപ്രകടനങ്ങളുമായി, ആളുകളെ വർഗ്ഗീയവത്കരിക്കുക എന്ന ഉദ്ദേശത്തോടെ വരുന്ന ചില സാമൂഹ്യ ദ്രോഹികളെയും കാണാൻ കഴിയുന്നുണ്ട്. ചിലരുടെ ഒക്കെ പ്രസ്താവനകൾ കണ്ടാൽ തോന്നുക ഒരു സുപ്രഭാതത്തിൽ സർക്കാർ “SPCക്ക് ഇനി മുതൽ ഹിജാബ് പാടില്ല” എന്ന് ഒരു ഉത്തരവിറക്കി എന്നാണ്. എന്നാൽ യഥാർത്ഥ്യം അതാണോ ? അല്ല. SPC അഥവാ സ്റ്റുഡന്റ് പോലീസ് കേഡറ്റിന് നിലവിൽ ഒരു യൂണിഫോം ഉണ്ട്. ആ യൂണിഫോമിൽ ഹിജാബും ഫുൾ സ്ലീവ് ഡ്രെസ്സും ധരിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു വിദ്യാർത്ഥിനി കോടതിയെ സമീപിക്കുന്നു. …