വീടിനു മുന്നിൽ ഓട്ടോ വന്നു നിന്നതും അവൾ ഇറങ്ങി ഓടി… മുറിയിലെത്തി കട്ടിലിൽ ഫ്രീലി സസ്‌പെൻഡഡ് ബോഡി പോലെ ഒറ്റ വീഴ്ചയായിരുന്നു. അടുക്കളയുടെ അടുപ്പക്കാരിയായ അമ്മ അത്താഴത്തിനു തയ്യാറാക്കി കൊണ്ടിരുന്ന കറിയുടെ പണി പകുതി വഴിക്കിട്ടു മകളുടെ പിന്നാലെ പാഞ്ഞു, എന്തുപറ്റി എന്ന് ആരാഞ്ഞു. ചുട്ടുപൊള്ളുന്ന സിമെന്റ് തറയിൽ വീണ മണ്ണിരയെ പോലെ, ശരീരം അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചു കൊണ്ട് അവൾ തന്റെ അസ്വസ്ഥത പ്രകടിപ്പിച്ചു. മുഴുത്ത തക്കാളിയിൽ നിന്ന് ചീഞ്ഞ വെണ്ടയ്ക്കയായി പരിണമിച്ചിരിക്കുന്ന മകളുടെ ശരീരത്തേക്കു നോക്കി ‘അമ്മ നെടുവീർപ്പിട്ടു. രുചി നശിച്ച നാക്കു അവൾക്കൊരു ശാപമായി തോന്നി. ചോറും കറിയും ഉപ്പേരിയുമെല്ലാം അവൾ ഒരേ രുചിയിൽ കഴിച്ചു തൃപ്തിപ്പെട്ടു. ഒഹ്ഹ് കഴിച്ചു തീർന്നില്ല അതിനുമുൻപേ പോയി. കഴിച്ചതെല്ലാം ഛർദിയായും മലമായും രണ്ടു …
Month: November 2019
നമ്മുക്കിടയില്‍ ഒരുപാട് തരം കലാകാരന്‍മാരുണ്ട്. പാടുന്നവര്‍, പറയുന്നവര്‍, എഴുതുന്നവര്‍, വരയ്ക്കുന്നവര്‍, അങ്ങനെ അങ്ങനെ. എന്നാല്‍ ചില പ്രത്യേക തരം കലാകാരന്‍മാരെ കുറിച്ചാണീ കുറിപ്പ്. ഒഴിവാക്കാന്‍ ആവാത്ത ഒരു പരിപാടി വന്നത് കൊണ്ട് വളരെ പെട്ടന്ന് പ്ലാന്‍ ചെയ്ത മറ്റൊരു ജനറല്‍ ക്ലാസ്സ് യാത്രയാണ്. ഒറ്റ ദിവസത്തെ കാര്യം മാത്രമായത് കൊണ്ട് കൂട്ടായവളെ കൂടെ കൂട്ടാതെ ഇറങ്ങിപ്പുറപ്പെട്ടതാണ്. അന്ത്യോദയ എക്സ്പ്രസ്സാണ്, മുന്‍പ് ഒന്ന് രണ്ട് തവണ യാത്ര ചെയ്തിട്ടുള്ള ട്രെയിന്‍ ആണ്. സാമാന്യം നല്ല വൃത്തിയൊക്കെ ഉള്ള ഒരു വണ്ടിയാണ്. മുഴുവനും ജനറല്‍ കംപാര്‍ട്ട്മെന്റുകളായതോണ്ട് സീറ്റും കിട്ടും. ട്രെയിനില്‍ കയറി, പ്രതീക്ഷ തെറ്റിയില്ല നല്ല വൃത്തി… സീറ്റൊക്കെയുണ്ട്. ബാഗൊക്കെ എടുത്ത് സെറ്റാക്കി ഇരിപ്പൊക്കെ ഉറപ്പിച്ചതാണ്, അപ്പൊഴാണ് ഒരു ‘ശങ്ക’. ആ ‘ശങ്ക’ യാണെന്നെ വീണ്ടുമാ …
പേരിനു മുന്നിൽ ഒരു ഡോ. ഉണ്ടായാൽ, അല്ലെങ്കിൽ പേരിന്റെ അവസാനം വല്ല NASA എന്നോ ISRO എന്നോ America എന്നോ അല്ലെങ്കിൽ കടിച്ചാൽ പൊട്ടാത്ത എന്തെങ്കിലും സ്ഥാനപ്പേരോ കൊറേ അക്ഷരങ്ങളോ ഒക്കെ എഴുതിയാൽ മതി, എന്ത് മണ്ടത്തരം ആരു പറഞ്ഞാലും തൊണ്ട തൊടാതെ എടുത്തു വിഴുങ്ങും, അത് എന്ത് ശർദ്ധിൽ ആയാലും വേണ്ടില്ല! സമൂഹ മാധ്യമങ്ങളിൽ വളരെ കാലമായി കാണുന്ന ഒരു രീതിയാണ് ഇത്. ഈ സ്വഭാവം മാറ്റണം, പലർക്കും ഇങ്ങനെ ഒരു സ്വഭാവം ഉണ്ട് എന്ന് കണ്ടിട്ട് തന്നെയാണ്, പല മണ്ടത്തരങ്ങളും മുന്നിൽ/പിന്നിൽ മുൻപ് പറഞ്ഞ പോലെ ഉള്ള സംഗതികൾ കൂടി ഇട്ട ഫോർവേഡ് മെസ്സേജുകൾ ചൂടപ്പം പോലെ പറന്നു നടക്കുന്നത്. പലരും വേറെ ഒന്നും ആലോചിക്കാതെ അത് അങ്ങട് …