വായ്ക്കകത്ത് ചെറിയൊരു ശസ്ത്രക്രീയ കഴിഞ്ഞ് മിണ്ടാനും പറയാനും ആവാതെ തിന്നാനും കുടിക്കാനും കഴിയാതെ മുകളിലോട്ടു നോക്കി കിടക്കുകയാണ്. ഒരു രണ്ട് മൂന്ന് വർഷം മുന്നേ ആദ്യമായി ഡോക്ടറെ കണ്ടപ്പോൾ തന്നെ മൂപ്പര് പറഞ്ഞതായിരുന്നു താഴെ നിരയിൽ രണ്ട് അറ്റത്തും ഉള്ള അണപ്പല്ലുകൾ( ഡോക്ടർമാരുടെ ഭാഷയിൽ no. 8) ശസ്ത്രക്രീയ വഴി എത്രയും പെട്ടന്ന് നീക്കം ചെയ്യണം എന്ന്. വളരാനാവാതെ കുടുങ്ങിക്കിടക്കുന്ന പല്ലുകൾ സാധാരണ പല്ലെടുക്കും പോലെ പറിച്ചെടുക്കാൻ (elevate) ചെയ്യാനാവില്ല, അതോണ്ടാണത്രെ ശസ്ത്രക്രീയ വേണമെന്ന് പറയുന്നത്. സംഗതി സിമ്പിൾ ആണ്, പുറമെ കാണുന്ന മാംസ ഭാഗം കീറി പല്ല് ഉളിയും ചുറ്റികയും പോലുള്ള ടൂൾസ് ഉപയോഗിച്ചു പൊട്ടിച്ചെടുക്കുക, അതെ പാറമടയിൽ ചെയ്യുന്ന പോലെ ഒരു പണി വായ്ക്കുള്ളിൽ. പറയുമ്പോൾ സിമ്പിൾ ആണെങ്കിലും ഇതിനു …